കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) ബത്തേരി ഉപജില്ല പ്രവർത്തക കൺവെൻഷൻ.

 


കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) ബത്തേരി ഉപജില്ല പ്രവർത്തക കൺവെൻഷൻ ബത്തേരി സെറ്റ്കോസ്  ഹാളിൽ കെ എസ് ടി എ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് ഉദ്ഘാടനം ചെയ്തു.

 ഉപജില്ല പ്രസിഡണ്ട് ഷാജൻ ബി തോമസ്അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സ്വരാജ്.എം കെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

 ഉപജില്ലാ സെക്രട്ടറി കെ. എൻ.ഇന്ദ്രൻ സ്വാഗതം പറഞ്ഞു.ഷനോജ് ബി നന്ദി പറഞ്ഞു. 




വിവിധ വിദ്യാലയങ്ങളിൽ നിന്നും അധ്യാപകർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പൊതു വിദ്യാഭ്യാസമേഖലയെ പുറകോട്ട് അടിക്കുന്ന  സർക്കാർ നയങ്ങൾക്കെതിരെ പോരാട്ടങ്ങൾക്ക് തയ്യാറാകണമെന്ന്  കൺവെൻഷൻ ആഹ്വാനം ചെയ്തു.