വയനാട് ജില്ലാ പഞ്ചായത്തിന്റെ ശുഭയാത്രാ പദ്ധതി മുഖേന ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്തു.

 


വയനാട് ജില്ലാ പഞ്ചായത്തിന്റെ ശുഭയാത്രാ പദ്ധതി മുഖേന ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്തു. ശുഭയാത്രാ പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള ജോയ്‌സ്റ്റിക് ഓപ്പറേറ്റഡ്  ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കിവരുന്നതിന്റെ തുടര്‍ച്ചയാണിത്. 

കളക്ടറേറ്റില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏഴ് ഗുണഭോക്താക്കള്‍ക്ക് വീല്‍ചെയര്‍ കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ അധ്യക്ഷനായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കെ പ്രജിത്ത് റിപ്പോര്‍ട് അവതരിപ്പിച്ചു.

 ജില്ലാ പഞ്ചായത്ത്  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി.എന്‍ ശശീന്ദ്രന്‍, സല്‍മ മോയി, ഗിരിജ കൃഷണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസി ജോസ്, കെ.ആര്‍ ജിതിന്‍, ബീന സജി, അമല്‍ ജോയ്, എം സുനില്‍കുമാര്‍, ബീന വിജയന്‍, ഷീജ സതീഷ്, നസീമ ടീച്ചര്‍, കമല രാജന്‍, പി മുഫീദ തെസ്‌നി, ജില്‍സണ്‍ തൂപ്പുംകര, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ് എന്നിവര്‍ സംസാരിച്ചു.