പുത്തൻകുന്ന് കോടതിപടിയിൽ വാഹനാപകടം; രണ്ടുപേർ മരിച്ചു.





ബത്തേരി പുത്തൻകുന്ന് കോടതിപടിയിൽ പിക്കപ്പ് ജീപ്പ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു, ഒരാൾ ആശുപത്രിയിൽ..

സ്വകാര്യ ഓട്ടോയിൽ സഞ്ചരിച്ച നമ്പിക്കൊല്ലി കഴമ്പ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കലാധരൻ കോട്ടൂർ, ബാലൻ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന  പടുവഞ്ചിറ ഉന്നതിയിലെ നാരായണൻ  ചികിത്സയിലാണ്.






ഇന്ന് വൈകിട്ട് 4 മണിക്ക്  ആയിരുന്നു സംഭവം.