പൂക്കികളെ തൂക്കി വി ഡി സതീശന്‍, 44 ദിവസത്തിനിടെ പിഴയിട്ടത് ഒരു കോടി രൂപ.

 


വാഹന മോഡിഫേക്കഷനില്‍ നടപടി കടുപ്പിച്ച് വി ഡി സതീശന്‍ സര്‍ക്കാര്‍. വാഹനങ്ങളുടെ രൂപമാറ്റത്തില്‍ 44 ദിവസത്തിനിടെ പിഴയിട്ടത് ഒരു കോടി രൂപയാണ്. മെയ് മാസം മാത്രം 1,528 വാഹനങ്ങള്‍ക്ക് പിടിവീണു. 86,35,000 രൂപയാണ് മെയ് മാസത്തെ മാത്രം പിഴ തുക.

14,85,000 രൂപ പിഴ തുകയായി സര്‍ക്കാരിന് ഇതിനകം ലഭിച്ചു. 71,50,000 രൂപ മെയ് മാസം പിഴ കിട്ടിയവരില്‍ നിന്ന് ഈടാക്കാനുണ്ട്. ജൂണ്‍ മാസം ഇതുവരെ 480 കേസുകളിലായി 14 ലക്ഷം രൂപ പിഴ നല്‍കി. വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ വരുത്തിയാല്‍ പിടി വീഴില്ലെന്ന് കരുതി രൂപമാറ്റം വരുത്തുന്നത് കൂടിയിരുന്നു.

അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ ഒന്നില്‍ വാഹന പ്രേമികളെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ വാഹനങ്ങളില്‍ അനുവദിക്കാന്‍ കഴിയുന്ന മോഡിഫിക്കേഷനെക്കുറിച്ച് ഗതാഗത കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അതില്‍ പകുതിയും നേരത്തേ മുതല്‍ അനുവദനീയമായ മാറ്റങ്ങളായിരുന്നു.