ഇരുളം: കടുവ ഭീതിയുടെ പശ്ചാത്തലത്തില്‍ മീനങ്ങാടി ഒരപ്പ്, അരിമുള പ്രദേശങ്ങളില്‍ ഡ്രോണ്‍ സഹായത്തോടെ പരിശോധന നടത്തി. ഇരുളം ഫോറസ്റ്റ് സ്റ്റേഷന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡ് കെ.പി. അബ്ദുള്‍ ഗഫൂര്‍, കല്‍പ്പറ്റ ആര്‍ആര്‍ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍. പി. കെ. രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്കി. മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവന്, പനമരം ബ്ലോക്ക് പഞ്ചായത്തംഗം ബിനു ജേക്കബ്, മീനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പരിശോധനയില്‍ കടുവ സാന്നിധ്യം സ്ഥിരീകരിക്കാനായില്ലെന്ന് വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ