തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു; സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം ലീവ്


തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു . ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറക്കി. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. നിലവിൽ ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി അവധിയും 21 ബുധനാഴ്ച വിജയദശമി അവധിയുമാണ്. 18 ഞായറാഴ്‌ച പൊതു അവധിയും. 19 തിങ്കളാഴ്‌ച നവരാത്രി അവധി കൂടിയാകുന്നതോടെ തുടർച്ചയായി നാലുദിവസമാണ് വിദ്യാലയങ്ങൾക്കടക്കം അവധി ലഭിക്കുക.

അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്.

കേരള സർക്കാരിൻ്റെ ഔദ്യോഗിക കലണ്ടർ പ്രകാരം മഹാനവമി, വിജയദശമി
ദിവസങ്ങളിൽ അവധിയുണ്ട്.