ഓണം ബമ്പർ ഉൾപ്പെടെ പലവട്ടം ലോട്ടറി എടുത്തിട്ടും സമ്മാനം അടിക്കാത്തതിൽ പ്രകോപിതനായി ലോട്ടറി കട ഉടമയെ അക്രമിചു പരിക്കേൽപിച്ചു.
കേരള തമിഴ്നാട് അതിർത്തിയായ നമ്പ്യാർകുന്നിലാണ് സംഭവം. പൂങ്കാവനം എന്ന ലോട്ടറി കടയുടെ ഉടമയായ വിനീത രാജേഷിനെയാണ് ആക്രമിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ വിനീതയെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തമിഴ്നാട് പാട്ടവയൽ പനഞ്ചിറ സ്വദേശി ശിവകുമാറാണ് പ്രതി. മുഖത്ത് മുളക്പൊടി വിതറി ഇയാൾ കത്തികൊണ്ട് കുത്തുകയായിരുന്നു.
ഇയാളെ നൂൽപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.
ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ