മേപ്പാടി കാന്തൻപാറ വെള്ളച്ചാട്ടത്തിൽ ഒരാളെ കാണാതായി; തെരച്ചിൽ ഊർജ്ജിതം.

 


 മേപ്പാടി റിപ്പൺ കാന്തൻപാറ വെള്ളച്ചാട്ടത്തിൽ ഒരാളെ കാണാതായതായി റിപ്പോർട്ട്. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയെയാണ് കാണാതായതെന്നാണ് പ്രാഥമിക നിഗമനം.

​വിവരമറിഞ്ഞയുടൻ കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് തെരച്ചിൽ നടക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല