വയനാടിന്റെ സ്വപ്ന പദ്ധതിയായ തുരങ്കപാത ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ റഫീഖ്. ജനവാസ മേഖലയെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് റഫീഖ് ഇക്കാര്യം ഉന്നയിച്ചത്.
പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാനുള്ള പ്രവർത്തന പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും റഫീഖ് വ്യക്തമാക്കി. ജനകീയ ബന്ധം ശക്തി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
27 അംഗ ജില്ലാ കമ്മിറ്റിയ്ക്കൊപ്പം കർഷക സംഘം ജില്ലാ സെക്രട്ടറി സിജി പ്രത്യുഷ്, ഏരിയ സെക്രട്ടറിമാരായ ബൈജു നമ്പിക്കൊല്ലി, വി സുരേഷ് എന്നിവരും പങ്കാളികളായതായി റഫീഖ് അറിയിച്ചു. ആദിവാസി ക്ഷേമസമിതി ജി വിശ്വനാഥൻ എന്നിവർ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ