റോഡ് മാർഗ്ഗം ഭീമൻ ട്രാൻസ്ഫോമർ കൊണ്ടുവരുന്നു, നാളെ പൊൻകുഴി മുതൽ കണിയാമ്പറ്റ വരെ ഗതാഗത തടസ്സത്തിനും വൈദ്യുത തടസ്സത്തിനും സാധ്യത.

 






കണിയാമ്പറ്റ 220 കെ.വി. സബ്‌സ്റ്റേഷനിലേക്ക് 100 MVA ട്രാൻസ്ഫോർമർ കൊണ്ടു വരുന്നതിന്റെ ഭാഗമായി ഗതാഗത തടസ്സത്തിനും വൈദ്യുതി തടസ്സത്തിനും സാധ്യത

കണിയാമ്പറ്റ 220/66 കെ.വി. സബ്‌സ്റ്റേഷനിൽ നിന്നും 220/ 110 കെ.വി. സംവിധാനത്തിലേക്ക് ശേഷി വർധിപ്പിക്കുന്നതിന്റെയും നവീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി 100 MVA ശേഷിയുള്ള ട്രാൻസ്ഫോർമർ കണിയാമ്പറ്റയിലേക്ക് കൊണ്ടുവരുന്നു.

പ്രത്യേക വാഹനത്തിലാണ് ട്രാൻസ്ഫോർമർ കണിയാമ്പറ്റയിലേക്ക് എത്തിക്കുന്നത്.നാളെ (30/09/2026) രാവിലെ മുത്തങ്ങ – ബത്തേരി – മീനങ്ങാടി – പച്ചിലക്കാട് – കണിയാമ്പറ്റ എന്ന റൂട്ടിലൂടെയാണ് ട്രാൻസ്ഫോർമർ കൊണ്ടുവരുന്നത്.

ട്രാൻസ്ഫോർമറിന്റെ വലിപ്പവും ഭാരവും കണക്കിലെടുത്ത് യാത്രാമധ്യേ ചില സ്ഥലങ്ങളിൽ ഗതാഗത തടസ്സത്തിനും താൽക്കാലിക ഗതാഗത നിയന്ത്രണത്തിനും സാധ്യതയുണ്ട്. ട്രാൻസ്ഫോർമർ കടന്നുപോകുന്ന സമയത്ത് റോഡിന്റെ വീതിയും വൈദ്യുതി ലൈനുകളുടെ സുരക്ഷയും പരിഗണിച്ച് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതാണ്.

കൂടാതെ, ട്രാൻസ്ഫോർമർ കടന്നുപോകുന്ന വിവിധ സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രവർത്തനങ്ങൾ നടത്തേണ്ടതിനാൽ ചില പ്രദേശങ്ങളിൽ താൽക്കാലിക വൈദ്യുതി തടസ്സത്തിനും സാധ്യതയുണ്ട്.

ട്രാൻസ്ഫോർമറിന്റെ സുരക്ഷിതമായ ഗതാഗതത്തിനായി ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളോടും വൈദ്യുതി നിയന്ത്രണങ്ങളോടും പൊതുജനങ്ങൾ സഹകരിക്കണമെന്നും, യാത്രക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി. അധികൃതർ അഭ്യർത്ഥിച്ചു.

ട്രാൻസ്ഫോർമറിന്റെ സുരക്ഷിതമായ ഗതാഗതത്തിനും വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾക്കുമായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.