പുലർച്ചെ നാലുമണിയോടെ താമരശ്ശേരി ചുരത്തിലെ ആറാം വളവിന് സമീപം കുടുങ്ങിയ കണ്ടെയ്നർ ലോറി നിലവിൽ റോഡിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിലും, ചുരത്തിൽ ഇപ്പോഴും അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ലോറി മാറ്റുന്നത് വരെ മണിക്കൂറുകളോളം ബസ്സുകളും മറ്റ് വലിയ വാഹനങ്ങളും കുടുങ്ങിക്കിടന്നതിനാൽ, ഇവയ്ക്ക് മുകളിലേക്കും താഴേക്കും ഒരേസമയം കടന്നുപോകേണ്ടതുണ്ട്. ഇത് വരും മണിക്കൂറുകളിലും വലിയ തോതിൽ യാത്രാതടസ്സത്തിന് കാരണമാകാൻ സാധ്യതയുള്ളതിനാൽ, പൊതുജനങ്ങൾ അത്യാവശ്യമല്ലാത്ത ചുരം യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. യാത്രാതിരക്കിൽ ഡ്രൈവർമാർ യാതൊരു കാരണവശാലും ഓവർടേക്ക് ചെയ്ത് കുരുക്ക് വർദ്ധിപ്പിക്കാൻ ശ്രമിക്കരുത്. ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കിക്കൊണ്ട്, എല്ലാ വാഹനങ്ങളും റോഡിന്റെ ഇടതുവശം ചേർന്ന് കൃത്യമായ വരിപാലിച്ച് മാത്രം യാത്ര ചെയ്യേണ്ടതാണ്.
ചുരത്തിലൂടെ യാത്ര ചെയ്യുന്ന ആളുകൾ വാഹനത്തിൽ ആവശ്യമായ ഇന്ധനം വെള്ളം ഭക്ഷണം എന്നിവ കരുതുക
നിലവിൽ അത്യാവിശം നല്ല രീതിയിൽ തന്നെ വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട് .
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ