ലൈവ് സ്ട്രീമിൽ യുവതിയെ അപമാനിച്ചു; യൂട്യൂബർ തൊപ്പിയുടെ സുഹൃത്ത് അറസ്റ്റിൽ.



യുവതിയെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ തൊപ്പിയുടെ സുഹൃത്ത് മുഹമ്മദ് എന്ന മമ്മു അറസ്റ്റിൽ. മഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.

ലൈവ് സ്ട്രീമിൽ യൂട്യൂബറും​ ​ഗായകനുമായ ഹനാൻഷയെ പരാമർശിച്ചാണ് യുവതിയെ അധിക്ഷേപിച്ചത്. ഹനാൻഷായുടെ സുഹൃത്തിന്റെ ഭാര്യയെ ലൈവ് സ്ട്രീമിൽ അപമാനിക്കുകയായിരുന്നു.