ബഹിരാകാശത്തേയ്ക്ക് ആദ്യമായി യാത്ര തിരിച്ച് മലയാളിയായ അനിൽ മോനോൻ. കസഖ്‌സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് അനിൽ മേനോൻ ഉൾപ്പെടെയുള്ള മൂന്ന് ബഹിരാകാശ യാത്രികരെ വഹിക്കുന്ന റഷ്യൻ നിർമിത സോയൂസ് എം എസ് 29 പേടകം യാത്ര തിരിച്ചു. എക്സ്പെഡിക്ഷൻ 74 ദൗത്യത്തിന്റെ ഭാഗമായാണ് അനിൽ മേനോൻ ബഹിരാകാശത്തേക്ക് കുതിക്കുന്നത്.
റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിനൊപ്പം പേടകത്തിലുണ്ട്. 11.26 രാജ്യാന്തര ബഹിരാകാശ നിലയിത്തിലെത്തുന്ന പേടകത്തിൽ നിന്ന് ഡോക്കിങ് പൂർത്തിയാക്കി ഇന്ത്യൻ സമയം പുലർച്ചെ 1.25ന് ഇവർ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിക്കും.
ബഹിരാകാശത്തുളളവരുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, മൈക്രോ ഗ്രാവിറ്റിയിലെ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളിലുണ്ടാകുന്ന മാറ്റം, ബഹിരാകാശ നിലയത്തിലെ കുടിവെളളം ഉപയോഗിച്ച് ഐവി ഫ്‌ളൂയിഡ് നിര്‍മ്മിക്കാനുളള സാങ്കേതിക വിദ്യ തുടങ്ങി വിപ്ലവകരമായ മാറ്റമുണ്ടാക്കാവുന്ന പരീക്ഷണങ്ങളാകും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് എംഎസ് 29- ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ