കേരള ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കോടതിക്ക് മുന്നിൽ ആംബുലൻസിനുള്ളിൽ വച്ച് ഇരുവരും വിഷം കഴിക്കുകയായിരുന്നു.
ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം നടന്നത്. വ്യാജപീഡനക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. കള്ള ക്കേസിൽ കുടുക്കാൻ പൊലീസും പരാതിക്കാരിയായ യുവതിയുടെ ബന്ധുവായ ജഡ്ജിയും കൂട്ടുനിൽക്കുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു. കേസ് ഒത്തുതീർപ്പാക്കാൻ 15 പവൻ ആവശ്യപ്പെട്ടുവെന്നും ദമ്പതികൾ പറയുന്നു. ഇതുസംബന്ധിച്ച് ദമ്പതികൾ ആംബുലൻസിനുള്ളിൽ വച്ച് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്
ആത്മഹത്യാക്കുറിപ്പിൽ പൊലീസ് ഉദ്യോഗസ്ഥരുടെയും ജഡ്‌ജിയുടെയും പേര് പരാമർശിക്കുന്നുണ്ടെന്നാണ് വിവരം. വിനുവിന്റെ മുൻ സുഹൃത്തായ യുവതിയാണ് പീഡന പരാതി നൽകിയിരിക്കുന്നത്. വിനുവിനെയും ബിൻസിയെയും ആശുപത്രിയിലേയ്ക്ക് മാറ്റി. നില ഗുരുതരമാണെന്നാണ് വിവരം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ