ഇ 20 പെട്രോള്‍ അടിച്ച്‌ വാഹനം കേടായി; പുതിയ വാഹനവും ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധി



രാജ്യത്ത് ആകമാനം ഇ20 പ്രെട്രോൾ ചർച്ചാവിഷയം ആയിക്കൊണ്ടിരിക്കുന്ന വേളയിൽ ഛത്തീസ്ഗഢിൽ നിന്ന് ഇതാ ഉപഭോക്ത്യ കോടതിയുടെ ഒരു വിധി വന്നിരിക്കുകയാണ്.

ഇ20 പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് വാഹനം കേടുവന്ന സംഭവത്തിൽ വാഹന ഉടമയ്ക്ക് ഇ20 പെട്രോൾ ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ വാഹനം നൽകാനാണ് ഉപഭോക്ത്യ കോ
ടതിയുടെ വിധി വന്നിരിക്കുന്നത്. 45 ദിവസത്തിനകം പുതിയ വാഹനം നൽകണമെന്നും ഈ സമയത്തിനുള്ളിൽ വാഹനം നൽകിയില്ലെങ്കിൽ കാറിന്റെ മുഴുവൻ തുകയും നഷ്ടപരിഹാരമായി ഉടമയ്ക്ക് നൽ കണം. 

ഇതിന് പുറമേ ഉപഭോക്താവിന് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകൾ പരിഗണിച്ച്‌ ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം.

ഇതിന് പുറമേ ഉപഭോക്താവിന് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകൾ പരിഗണിച്ച്‌ ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം.

കാർ നിർമാതാക്കളായ മാരുതി സുസുക്കിക്കും ഡീലർക്കും എതിരെയാണ് വിധി വന്നിരിക്കുന്നത്. ഇ20 യുമായി ബന്ധപ്പെട്ട് രാജ്യത്തെ ആദ്യത്തെ വിധിയാണ്. എന്നാൽ വാഹനം ഇ20 പെട്രോളിന് അനുയോജ്യമായതാണെന്നും അറ്റകുറ്റപ്പണി നടത്താത്തതോ അല്ലെങ്കില് സാധാരണ ഉണ്ടാകുന്ന തേയ്മാനങ്ങളോ ആകാം തകരാറിന് കാരണമെന്നുമാണ് നിർമാതാക്കളുടെയും ഡീലറുടെയും വാദം. 

എന്നാൽ ഡീലറുടെയും വാഹന നിർമാതാക്കളുടെയും വാദം കോടതി തള്ളി. അംഗീകൃത വർക്ക് ഷോപ്പിലെത്തിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയാത്തത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.