കോഴിക്കോട് പാലേരിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. നാലുമാസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. ചെറിയകുമ്പളം ജാഗ മീത്തൽ നവാസ്, താരിഫ ദമ്പതികളുടെ മകൾ ഇനായയ്ക്കാണ് ദാരുണാന്ത്യം.
രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. പാൽ നൽകിയതിന് പിന്നാലെ കുഞ്ഞിന് ശ്വാസതടസം ഉണ്ടാവുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ ഉടൻ കുറ്റ്യാടി സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മൊടക്കല്ലൂർ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങൾ : ആദം നവാസ്, മെഹ്സിൻ ഇബ്രാഹീം, ഖദീജ ജന്ന. പോസ്റ്റുമോർട്ടത്തിന് ശേഷം പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ