ഇന്ന് മുതല്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് യുഎഇ. ദുബായില്‍ പാര്‍ക്കിങ്, ടോള്‍ ഫീസുകള്‍ വര്‍ധിക്കും. സ്വകാര്യമേഖലയില്‍ ഉള്‍പ്പടെ തൊഴിലാളികള്‍ക്ക് ഇനിമുതല്‍ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം ലഭിക്കും.
ബലി പെരുന്നാള്‍ അവധി കഴിഞ്ഞ് സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒക്കെ ഇന്ന് വീണ്ടും തുറക്കുകയാണ്. വലിയ മാറ്റങ്ങള്‍ക്കാണ് യുഎഇ സാക്ഷിയാകുന്നത്. ദുബായില്‍ പാര്‍ക്കിങ്, സാലിക്ക് ടോള്‍ നിരക്കുകള്‍ വര്‍ധിക്കും. രണ്ടിനും അഞ്ചു ശതമാനം വാറ്റ് ഏര്‍പ്പടുത്തിയത് ഇന്ന് പ്രാബല്യത്തില്‍ വരും.ഇനി മുതല്‍ നോയല്‍ കാര്‍ഡുകളോ പാര്ക്കിന് മൊബൈല്‍ ആപ്പോ വഴി മാത്രമേ പാര്‍ക്കിംഗ് തുക അടയ്ക്കാനാകൂ. പണം അടച്ച് പാര്‍ക്കിങ് ഫീ നല്‍കാനാകില്ല. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഈ മാസം മുതല്‍ എല്ലാ ഒന്നാം തീയതിയും കൃത്യമായി ശമ്പളം ലഭിക്കും. മുടക്കം വരുത്തുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വലിയ പിഴ ചുമത്തും.ശമ്പള സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നീക്കം.
യുഎഇയില്‍ നിയമപരമായി പ്രായപൂര്ത്തിയാക്കാനുള്ള വയസ്സ് 18 ആയി ചുരുക്കിയിട്ടുണ്ട്. നേരത്തെ ഇത് 21 അയിരുന്നു.സാമ്പത്തിക-നിയമപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഇനിമുതല്‍ 18 വയസ്സായവര്‍ക്ക് കഴിയും.യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഔദ്യോഗിക പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ ജൂലൈ 1 മുതല്‍ അല്‍ഹിന്ദ് വഴിയാകും നല്‍കുക.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ