പുൽപള്ളി മൂന്നുപാലത്ത് പുലി ആടിനെ കൊന്നു.


പുൽപ്പള്ളി: വയനാട്ടിലെ മുള്ളൻകൊല്ലി പ ഞ്ചായത്തിലുള്ള മരക്കടവ് മൂന്നുപാലത്ത് വീണ്ടും പുലിയുടെ ആക്രമണം. കഴിഞ്ഞരാ ത്രി ജനവാസകേന്ദ്രത്തിലെത്തിയ പുലി ഉറു മ്പിൻകരോട്ട് ബിജുവിൻ്റെ ഗർഭിണിയായ ആടിനെ കൊന്നു.

കൂട്ടിൽ കയറിയാണ് ആടിനെ പിടിച്ചത്. ഇ ന്നു രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പുലി ഭാഗികമായി ഭക്ഷി ച്ച നിലയിലായിരുന്നു ജഡം. പരിസരത്ത് പു ലിയുടെ കാൽപാടുകൾ ഉണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, അംഗങ്ങളായ ജി ഷ സെബാസ്റ്റ്യൻ, സണ്ണി ജോസഫ്, വനം ഉ ദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.

കഴിഞ്ഞദിവസം പുലി പ്രദേശത്തെ പുളിമൂ ട്ടിൽ ബെന്നിയുടെ ഒരാടിനെ കൊല്ലുകയും രണ്ട് ആടുകളെ പരിക്കേൽപിക്കുകയും ചെയ്തിരുന്നു. പുലിയെ കൂടുവച്ച് പിടിക്ക ണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.