മാസപ്പടി കേസിൽ സിഎംആർഎല്ലിന് തിരിച്ചടി. കേസിൽ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെടുള്ള സിഎംആർഎ ല്ലിന്റെ ഹർജി ഹൈക്കോടതി തള്ളി.
ജസ്റ്റീസ് രാജാ വിജയരാഘവൻ അധ്യക്ഷ നായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗ ണിച്ചത്. സിഎംആർഎല്ലിൻ്റെ സാമ്പത്തിക ഇടപാടുകളിൽ ഇഡിക്ക് അന്വേഷണം തുട രാമെന്ന് കോടതി വ്യക്തമാക്കി. ഇസിഐ ആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേ ഷണം നടത്താൻ കഴിയില്ല എന്ന സിഎംആ ർഎല്ലിന്റെ വാദം ശരിയല്ലെന്ന് കോടതി ചൂ ണ്ടിക്കാട്ടി. നിലവിൽ നടക്കുന്ന അന്വേഷ ണം നിയമപരമാണെന്നും കോടതി പറ ഞ്ഞു.
സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ ര ണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണ മെന്ന സിഎംആർഎൽ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. കേസിൽ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി എംആർഎൽ എംഡി ശശിധരൻ കർത്ത യും അഞ്ച് ഉദ്യോഗസ്ഥരുമാണ് ഹൈക്കോ ടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശ ലംഘനമാ ണെന്ന് കാണിച്ച് അന്വേഷണം തടയണമെ ന്നായിരുന്നു കമ്പനിയുടെ ആവശ്യം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ