ലഹരി തടയാൻ എക്‌സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ഉറപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. തൂഫാൻ ദി നാർകോ ഹണ്ടിന് പത്ത് കോടി രൂപ അനുവദിച്ചു.
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന് ബജറ്റ് . വ്യവസായത്തിന് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസത്തിനും നൽകും. സ്ത്രീകൾ നേതൃത്വം നൽകുന്ന ടൂറിസം സംരഭങ്ങളെ പ്രോത്സാഹിപ്പിക്കും. ബ്രാൻഡ് വയനാട് പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.
കോട്ടയത്തെ സ്കൈ വാക്കിംഗ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കരുനാഗപ്പള്ളി, ചാലക്കുടി മഞ്ചേശ്വരം എന്നിവിടങ്ങളിൽ റവന്യു ടവർ സ്ഥാപിക്കും. കൊല്ലം ചിന്നക്കടയിൽ സ്കൈവേയ്ക്കായി അഞ്ച് കോടി രൂപയും അനുവദിച്ചു.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് സീറോ ടോളറൻസ്. കുട്ടികൾക്ക് എതിരായ അതിക്രമം അറിയിക്കാൻ രഹസ്യ സ്വഭാവമുള്ള പോർട്ടൽ സജ്ജീകരിക്കും. സ്ത്രീകൾക്ക് എതിരായ അതിക്രമം തടയാൻ മകൾക്കൊപ്പം എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കും.
സംസ്ഥാനത്ത് പുതിയതായി രണ്ട് മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കും.
റബ്ബറിന്റെ താങ്ങു വില 250 രൂപയായി ഉയർത്തും.
കാർഷിക മേഖലയ്ക്ക് 1534.98 കോടി
തദേശസ്വയംഭരണ മേഖലക്ക് 127 കോടി
മൃഗസംരക്ഷണ മേഖലയ്ക്ക് 258.8 കോടി
മത്സ്യ മേഖലയ്ക്ക് 50 കോടി രൂപ.
തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഈ സർക്കാർ നടപ്പിലാക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 20 കോടി.
പ്രവാസികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി
പ്രവാസികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി. പ്രവാസി ഇൻവെസ്റ്റ് മെന്റ്ഫണ്ട് രൂപീകരിക്കും. ഇൻവെസ്റ്റ്‌മെന്റ് ഇക്കോണമി ആയി മാറണം. പ്രവാസികൾ നിക്ഷേപകരാകണം. ഭാവിയിലെ കേരള വികസനത്തിന് പണം അയക്കൽ മാത്രം മതിയാവില്ല.
സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ