ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം.



കോഴിക്കോട്: ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലിയുളള തര്‍ക്കത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി.പത്താംക്ലാസുകാരാണ് മര്‍ദിച്ചത്. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സതേടി.കൂട്ടുകാര്‍ക്കൊപ്പം ചിരിച്ചുനില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതാണ് മര്‍ദനത്തിന് കാരണമെന്നാണ് പരാതിയിലുളളത്.

മര്‍ദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂളിലും വടകര പൊലീസിലും പരാതി നല്‍കി.