മേപ്പാടിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സ്ലാബ് ഇടിഞ്ഞു വീണ് ഒരു മരണം. ഒരാൾക്ക് പരിക്ക്.


മേപ്പാടി കുന്നമംഗലംവയലിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സ്ലാബ് ഇടിഞ്ഞുവീണ് അപകടം. ഒരു തൊഴിലാളി മരിച്ചു. കടൂർ സ്വദേശി കരിപ്പായി അസീസ് ആണ് മരിച്ചത്.

പരിക്കേറ്റ മറ്റൊരു തൊഴിലാളി ദേവരാജ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.