കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി വിദ്യാർത്ഥികൾ മാതൃകയായി.


കമ്പളക്കാട്:
കമ്പളക്കാട് ടൗണിലെ ഫ്രഷ് മാർട്ട് സൂപ്പർ മാർക്കറ്റ് പരിസരത്ത് നിന്ന് കഴിഞ്ഞ ദിവസം കളഞ്ഞു കിട്ടിയ പണം വിദ്യാർത്ഥികൾ ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി. കമ്പളക്കാട് സ്വദേശി ആസിൽ എന്നയാൾക്കാണ് പണം കൈമാറിയത്.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡണ്ട് നൂരിഷാ ചേനോത്ത് ചടങ്ങിൽ പങ്കെടുത്തു.

മുട്ടിൽ WMO സ്കൂളിലെ വിദ്യാർത്ഥികളായ മുഹമ്മദ് നിഹാൽ, മുഹമ്മദ് സബീൽ, മുഹമ്മദ് അഫ്താഷ് എന്നിവരും, കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിലെ മുഹമ്മദ് നാഫിഹും ചേർന്നാണ് സത്യസന്ധതയുടെ ഈ മാതൃക കാഴ്ചവെച്ചത്.