ഛത്തീസ്ഗഢിൽ സ്വകാര്യ വിമാനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.30 അടി മാത്രം ഉയരത്തിൽ പറക്കുകയായിരുന്ന വിമാനമാണ് തകർന്നു വീണത്. വന മേഖലയിൽ മരത്തിൽ ഇടിച്ചണ് വിമാനം തകർന്നതെന്നും വിവരമുണ്ട്.
വിമാനത്തിൽ നിന്ന് കനത്ത പുകയും തീയും ഉയർന്നതായി ദൃശ്യങ്ങൾ പുറത്ത് വരുകയും ചെയ്തു. വിമാനത്തിൽ എത്രപേർ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
യാത്രക്കാരെ സംബന്ധിച്ചുള്ള പൂർണമായ വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ പൈലറ്റുമാരുൾപ്പെടെ മൂന്ന് പേരാണ് വിമാനത്തിലുണ്ടായതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മേഖലയിലെ വിശദമായ പരിശോധനയ്ക്കായി പൊലീസും രക്ഷാപ്രവർത്തകരും സംഭവ സ്ഥലത്തെത്തി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ