കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ ഓടികൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു,വാഹനത്തിൽ കൈകുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളും അഞ്ച് മുതിർന്നവരും.


കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ വാഹനത്തിന് തീപിടിച്ചു. മൂന്നാർ ഗ്യാപ് റോഡ് ലോഹാർട്ട് എസ്റ്റേറ്റിന് സമീപത്തായിട്ടാണ് വാഹനം കത്തിയമർന്നത്. വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു.

ഓടിക്കൂടിയ ആളുകൾ വാഹനത്തിന്റെ ചില്ല് തകർത്താണ് ആളുകളെ രക്ഷപെടുത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്നവരെ മൂന്നാർ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് ചെന്നൈ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.വാഹനത്തിൽ കൈകുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളും അഞ്ച് മുതിർന്നവരും വാഹനത്തിൽ ഉണ്ടായിരുന്നു. ടയറിന്റെ ഭഗത്ത് നിന്നുമാണ് തീ പടർന്നത്..