ചൂട് കൂടുന്നു; സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെയും ബാധിക്കുന്നു : ഉപയോഗം കൂടിയാൽ ലോഡ് ഷെഡിംഗ്


​തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിനെത്തുടർന്ന് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക്. ഇതേ നില തുടർന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിംഗ്) ഏർപ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകുന്നു.
▪️​നിയന്ത്രണം അനിവാര്യം:

 രാത്രികാലത്തെ വൈദ്യുതി ആവശ്യം നിലവിലെ 6012 മെഗാവാട്ടിൽ നിന്നും 300 മെഗാവാട്ട് കൂടി വർധിച്ചാൽ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരും.

▪️​15 മിനിറ്റ് നിയന്ത്രണം: ലോഡ് ക്രമീകരിക്കുന്നതിനായി ഓരോ ഫീഡറുകളും 10 മുതൽ 15 മിനിറ്റ് വരെ ഓഫ് ചെയ്തേക്കാം.

▪️​ട്രാൻസ്ഫോർമറുകൾ അപകടത്തിൽ: 

അമിതഭാരം കാരണം പലയിടത്തും ട്രാൻസ്ഫോർമറുകൾ തകരാറിലാകുന്നുണ്ട്. വടക്കൻ കേരളത്തിലാണ് ഇത്തരം തകരാറുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.