താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ ട്രക്ക് യന്ത്ര തകരാരിൽ ആയതിനെത്തുടർന്ന് കനത്ത ഗതാഗതക്കുരുക്ക് . വാഹനത്തിന് ഉണ്ടായ സാങ്കേതിക തകരാർ മൂലം നിലവിൽ ഒന്നാം വളവ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. . പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട് . വലിയ വാഹനമായതിനാൽ നീക്കം ചെയ്യാൻ കൂടുതൽ സമയമെടുക്കുമെന്നാണ് സൂചന. ഈ വഴി പോകുന്ന യാത്രക്കാർ ചുരുങ്ങിയത് അരമണിക്കൂറിലധികം വൈകാൻ സാധ്യതയുള്ളതിനാൽ യാത്ര നേരത്തെ പ്ലാൻ ചെയ്യേണ്ടതാണ്.
ചുരം ഇറങ്ങാൻ വാഹനങ്ങളുടെ നീണ്ട നിര ലക്കിടി വരെ എത്തിയിട്ടുണ്ട്.വാഹനം മാറ്റാൻ ശ്രമം തുടങ്ങി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ