വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യു​ടെ മ​ക​നെ കൊ​ന്നു; പ്ര​തി പി​ടി​യി​ൽ.




  
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യു​ടെ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. സ​ത്‌​ന​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ശി​വ​രാ​ജ് ര​ജ​ക്(11) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​സ​മ​യം കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യ മ​ഥു​ര ര​ജ​ക് എ​ന്ന​യാ​ൾ അ​രി​വാ​ൾ കൊ​ണ്ട് കു​ട്ടി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല്ലു​ക​യും മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് ഡ്ര​മ്മി​നു​ള്ളി​ലാ​ക്കി വ​സ്ത്ര​ങ്ങ​ൾ കൊ​ണ്ട് മൂ​ടി​യ​ശേ​ഷം സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങു​ക​യു​മാ​യി​രു​ന്നു.

ശി​വ​രാ​ജി​ന്‍റെ സ​ഹോ​ദ​രി സേ​ജ​ൽ ഉ​ച്ച​യ്ക്ക് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ അ​ക​ത്ത് നി​ന്നും പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ൾ ലൈ​റ്റും ഫാ​നും ഓ​ണാ​യി​രി​ക്കു​ന്ന​ത് ക​ണ്ടു.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് വാ​തി​ൽ തു​റ​ന്ന് അ​ക​ത്ത് പ്ര​വേ​ശി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ഥു​ര ര​ജ​ക് വ​ർ​ഷ​ങ്ങ​ളാ​യി ആ​ശ ര​ജ​ക്കി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യി​രു​ന്നു​വെ​ന്ന് സേ​ജ​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ ഈ ​ആ​വ​ശ്യം ആ​ശ നി​ര​സി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ നി​ര​വ​ധി പ്രാ​വ​ശ്യം ഭീ​ഷ​ണി​മു​ഴ​ക്കി​യി​രു​ന്ന​താ​യി സേ​ജ​ൽ വ്യ​ക്ത​മാ​ക്കി. കൊ​ല​പാ​ത​ക​ത്തി​ന് ത​ലേ​ദി​വ​സം മ​ഥു​ര​യും ആ​ശ​യും ത​മ്മി​ൽ ആ​ശ ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് വ​ച്ച് രൂ​ക്ഷ​മാ​യ ത​ർ​ക്കം ന​ട​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

പി​ന്നീ​ട് വി​ഷ​യ​ത്തി​ൽ ആ​ശ​യു​ടെ തൊ​ഴി​ലു​ട​മ ഇ​ട​പെ​ടു​ക​യും മ​ഥു​ര​യ്ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്.

ഫോ​റ​ൻ​സി​ക് സം​ഘം സം​ഭ​വ​സ്ഥ​ലം പ​രി​ശോ​ധി​ച്ച് കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധം ക​ണ്ടെ​ടു​ത്തു. സ്വ​ന്തം വീ​ടും ക​ട​യും പൂ​ട്ടി മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് മു​ങ്ങി​യ പ്ര​തി​യെ  പോ​ലീ​സ് പി​ടി​കൂ​ടി.