ചെങ്കോട്ട സ്ഫോടനം: ചാവേറാക്രമണമെന്ന് സ്ഥിരീകരിച്ച് ഡൽഹി പോലീസ്, അന്വേഷണം എൻഐഎ ഏറ്റെടുക്കും.


ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസി സംശയിക്കുന്നത്.

സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ20 കാറിൻ്റെ സിസിടിവി ദൃശ്യ ങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനം മൂന്നു മ ണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമു ള്ള പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന തായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യ ക്തമാകുന്നത്.

കറുത്ത മാസ്ക്‌ ഇട്ടയാൾ പാർക്കിംഗ് ഗ്രൗ ണ്ടിൽ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങ ളും പുറത്തുവന്നിട്ടുണ്ട്. കാറോടിച്ചത് ഫരീ ദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോ ക‌ർ ഉമർ മുഹമ്മദാണെന്ന സംശയം ഉണ്ട്. ഇത് സ്ഥിരീകരിക്കാനായി ഡിഎൻഎ പരി ശോധന നടത്തും. വിവിധ സംഘങ്ങളായി ചേർന്ന് വിശദമായ അന്വേഷണം തുടരുക യാണ്.

അതേസമയം, സ്ഫോടനം ചാവേർ ആക്രമ ണമെന്ന് ഡൽഹി പോലീസ് സ്ഥിരീകരിച്ചു. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്ത‌തിന് പിന്നാലെ പദ്ധതിയിട്ട ആക്രമ ണമാണിതെന്നാണ് പോലീസ് വ്യക്തമാക്കു ന്നത്. ഭീകരർ ലക്ഷ്യമിട്ടത് തിരക്കേറിയ ചാ ന്ദ്നി ചൗക്ക് മാർക്കറ്റ് ആണെന്ന സൂചന പു റത്തുവന്നിരുന്നു.

ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തല ത്തിൽ രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളി ൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റെയിൽ വേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും പോലീസിനെ നിയോഗിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ കൂടുതൽ ശക്തമാക്കി. മൂന്ന് ദിവസത്തേക്ക് കർശന പരിശോധന നടത്താനാണ് തീരുമാനം.

യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ പ രിശോധിക്കുന്നുണ്ട്. പരിശോധനയ്ക്ക് ഡോഗ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.