വിമാനത്താവളത്തിൽ 'ബോംബ്' എന്ന വാക്കുപയോഗിച്ചു; ഡ്രൈവർ അറസ്റ്റിൽ


വിമാനത്താവള സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വാഹനത്തിൽ കണ്ടിരുന്ന പൊതി എ ന്തെന്ന് ചോദിക്കുന്നതിനിടെ "ബോംബ്' എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തിപരത്തിയ ഡ്രൈവർ അറസ്റ്റിൽ.

കോഴിക്കാട് വടകര സ്വദേശി സുജിത്ത് ആ ണ് പിടിയിലായത്. സിഐഎസ്എഫിന്റെ പ രാതിയിൽ വലിയതുറ പോലീസ് ആണ് അ റസ്റ്റ് ചെയ്ത‌ത്.

വിമാനത്താവളത്തിലെ സ്വകാര്യ കരാർ ക മ്പനിയുടെ ജീവനക്കാരനാണ് സുജിത്ത്. എ യർസൈഡിലുള്ള സ്വിവറേജ് മാലിന്യം സംഭരിക്കുന്നതിനുള്ള വാഹനവുമായി എത്തിയ സുജിത്തിന്റെ വണ്ടിയിൽ പഴങ്ങൾ ഉൾപ്പെട്ട പൊതിയുണ്ടായിരുന്നു.

ഇത് പരിശോധിക്കുന്നതിനിടെ "ബനാന ഈസ് നോട്ട് എ ബോംബ്' എന്ന് സുജിത് ഉ ദ്യോഗസ്ഥരോട് പറഞ്ഞു. ഇതേത്തുടർന്ന് ഉ ദ്യോഗസ്ഥർ വാഹനം തടഞ്ഞുവച്ച് അടിയ ന്തര സാഹചര്യത്തിൽ വിമാനത്താവളത്തിൽ ബോംബ് ത്രെഡ് അസസ്മെന്റ് കമ്മിറ്റി കൂടി.

തുടർന്ന് നടത്തിയ വാഹന പരിശോധനയി ൽ ബോംബില്ലെന്ന് കണ്ടെത്തി. അതേസമ യം, ബോംബ് എന്ന വാക്കുപയോഗിച്ച് പരി ഭ്രാന്തി പരത്തിയതിനെത്തുടർന്ന് ഇയാളെ തടഞ്ഞുവച്ച് വലിയതുറ പോലീസിന് കൈ മാറി. ഇയാൾക്കെതിരേ കേസെടുത്തതായി വലിയതുറ എസ്എച്ച്‌ഒ വി. അശോക് കുമാ ർ അറിയിച്ചു.