സ്വർണ വിലയിൽ വൻ ഇടിവ്; പവന് 1280 രൂപ കുറഞ്ഞു.

കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഒരു പവന് 1280 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി വില കുറഞ്ഞുവരികയാണ്.

ഇതിനിടെ തിങ്കളാഴ്ച വൈകീട്ട് അല്‍പ്പം കയറിയിരുന്നു. ഇന്ന് വീണ്ടും താഴ്ന്നു. ഇത് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നല്ലൊരു അവസരമാണ്. ആഭരണങ്ങള്‍ വില കുറയുന്ന വേളയില്‍ തന്നെ ബുക്ക് ചെയ്യുന്നതാണ് നല്ലത്.

സ്വര്‍ണവില കുറയാനുള്ള രണ്ട് കാരണങ്ങള്‍

അമേരിക്കന്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നതാണ് സ്വര്‍ണവില കുറയാനുള്ള ഒരു കാരണം. ഡോളര്‍ കരുത്ത് കൂടുമ്ബോള്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യം കുറയും. അതേസമയം, അമേരിക്കയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഇനിയും കുറച്ചേക്കില്ല എന്ന പ്രചാരണവുമുണ്ട്. ഇത് സ്വര്‍ത്തിലേക്കുള്ള ആകര്‍ഷണം കുറയ്ക്കുന്ന ഘടകമാണ്.

ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 98000 രൂപയോളം ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 89000 രൂപ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില ഇത്രയും ഉയര്‍ന്നിരിക്കെ ആഭരണം വാങ്ങുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് മലയാളികള്‍. 22 കാരറ്റിന് പകരം ലൈറ്റ് വെയ്റ്റ് ആഭരണങ്ങളായ കാരറ്റ് കുറഞ്ഞ സ്വര്‍ണത്തിലേക്ക് പലരും തിരിഞ്ഞിട്ടുണ്ട്.