കഴുത്തിൽ കയർ കെട്ടി പുഴയിലേക്ക് ചാടിയയാൾ കഴുത്തറ്റ് മരിച്ചു; സംഭവം കോഴിക്കോട്


പാലത്തിൽ നിന്ന് കഴുത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തുമുറിഞ്ഞ് മരിച്ചു. കോഴിക്കോട് തുഷാരഗിരിയിലാണ് സംഭവം. പാലത്തിൻ്റെ കൈവരിയിൽ നിന്ന് കഴുത്തിൽ കയറ് മുറുക്കിയ ശേഷം പുഴയിലേക്ക് ചാടിയെന്നാണ് പ്രാഥമിക വിവരം.

ചാടിയതിന്റെ ആഘാതത്തിൽ കഴുത്തറ്റ് പോവുകയായിരുന്നു. ശരീരഭാഗം പുഴയിൽ പതിക്കുകയും തല മാത്രം കയറിൽ തൂങ്ങികിടക്കുകയും ചെയ്‌തു. രാവിലെ വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. കയറിന്റെ ഭാഗത്ത് തല മാത്രം തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസും അഗ്നിരക്ഷാസേനയും എത്തി തുടർനടപടികൾ ആരംഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.