20 ടണ്‍ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചാല്‍ എന്ത് സംഭവിച്ചു, ഉത്തരം സിമ്പിളാണ് ആകെ മൊത്തം ‘കിളിപോകും’ അത്തരം കിളിപോയ ഒരു സംഭവമാണ് തുര്‍ക്കിയിലെ ദിയാർബകിർ പ്രവിശ്യയിലെ ലൈസ് പട്ടണത്തില്‍ നടന്നത്. 2023–2024 കാലയളവിൽ നഗരത്തില്‍ നിന്നും പിടിച്ചെടുത്തതാണ് ഏകദേശം 20,000 കിലോഗ്രാമോളം വരുന്ന കഞ്ചാവ്.
ഇത്രയേറെ കഞ്ചാവ് സൂക്ഷിക്കുന്നതിനേക്കാൾ അത് നശിപ്പിച്ച് കളയാനായിരുന്നു പൊലീസിന്‍റെ നീക്കം.കൂട്ടിയിട്ട് കത്തിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, അതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. പിന്നീട് സംഭവിച്ചത് കത്തിച്ച കഞ്ചാവിന്‍റെ പുക. മൂടല്‍മഞ്ഞായി നഗരത്തെ പൊതിയുകയായിരുന്നു.
നഗരത്തിന്‍റെ ഏതാണ്ട് നടുവിലിട്ടാണ് പൊലീസ് ഇത്രയേറെ കഞ്ചാവ് കത്തിച്ചത്. ഇതോടെ നഗരം അക്ഷരാര്‍ത്ഥത്തില്‍ കഞ്ചാവ് പുകയില്‍ മുങ്ങി. ഏതാണ്ട് അഞ്ച് ദിവസത്തോളം നഗരത്തില്‍ പുക നിറഞ്ഞ അവസ്ഥയിലായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ലൈസ് നഗരത്തിലെ ആകെ ജനസംഖ്യ 25,000മാണ്. നഗരത്തിൽ പുക നിറഞ്ഞതോടെ വാതിലുകളും ജനലുകളുമടച്ച് ജനം വീട്ടിനുള്ളില്‍ തന്നെ ഇരുന്നു. എന്നാല്‍ ഇത്രയും ദിവസം പുക നിറഞ്ഞതോടെ നിരവധി പേര്‍ക്ക് തലകറക്കം, ഓക്കാനം, തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കത്തിച്ച് കളഞ്ഞ കഞ്ചാവിന് ഏകദേശം 2,215 കോടി രൂപ വിലവരും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ