🔳ഡോക്ടര്‍ നിയമനം
മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ പി യിലേയ്ക്ക് ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം സെപ്തംബര്‍ 25ന് രാവിലെ 11 ന് മൂപ്പൈനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങക്ക് ഓഫീസുമായി ബന്ധപെടാം. ഫോണ്‍-04936 294370
🔳താല്‍ക്കാലിക നിയമനം
തലപ്പുഴ ഗവ.എന്‍ജിനിയറിംഗ് കോളേജില്‍ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എം ടെക് ബിരുദം (പി. എച്ച്. ഡി/അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുമായി സെപ്തംബര്‍ 24 ന് രാവിലെ 09.30 ന് ഓഫീസില്‍ എത്തണം. ഫോണ്‍-04935 257321
🔳അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
വയനാട് എഞ്ചിനീയറിങ്ങ് കോളേജില്‍ ഇലക്ട്രേണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസറെ താല്‍ക്കാലികമായി നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എം.ടെക് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി, അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. പി.എസ്.സി അനുശാസിക്കുന്ന പ്രായ പരിധിയിലുളളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 24 ന് രാവിലെ 9.30 ന് എഞ്ചിനീയറിങ്ങ് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. ഫോണ്‍ 04935 257321
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ