ബത്തേരി ദോട്ടപ്പൻ കുളത്ത് ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.


സുൽത്താൻ ബത്തേരി : ബത്തേരി ദൊട്ടപ്പൻകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പാട്ടവയൽ വെള്ളരി സ്വദേശി ആദിത്യൻ (22) ആണ് മരിച്ചത്.

 രാത്രി പത്തരയോടെയാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.