വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ




🔳ജില്ലാതല ബാങ്കിങ് അവലോകന യോഗം ഇന്ന്

ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ഇന്ന് ( സെപ്റ്റംബര്‍ 20) രാവിലെ 10.30 കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ് ഹോട്ടലില്‍ നടക്കും.

🔳ജില്ലാ വികസന സമിതി യോഗം 28 ന്

ജില്ലാ വികസന സമിതി യോഗം സെപ്റ്റംബര്‍ 28 ന് രാവിലെ 11 ന് കളക്ടറേറ്റിലെ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേരും. ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

🔳ജില്ലാതല കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം 23 ന്

ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് പദ്ധതി ആവിഷ്‌കരിക്കുന്നതിനായി രൂപീകരിച്ച ജില്ലാതല കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം സെപ്റ്റംബര്‍ 23 ന് ഉച്ചക്ക് രണ്ടിന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

🔳സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രത്തില്‍ സെപ്തംബര്‍ 24 ന് ആരംഭിക്കുന്ന ആറു ദിവസത്തെ സൗജന്യ കേക്ക് നിര്‍മ്മാണ പരിശീലനത്തിന് 18നും 45 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഫോണ്‍ 8078711040, 8590762300

🔳തിയതി നീട്ടി

കണ്ണൂര്‍ സര്‍വകലാശാലയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍/ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തിയതി സെപ്തംബര്‍ 30 വരെ നീട്ടി. സര്‍ക്കാര്‍ സര്‍വ്വീസിലോ പൊതുമേഖലാ/ സ്വയംഭരണ സ്ഥാപനങ്ങളിലോ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍/ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദാനന്തര ബിരുദം അഥവാ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസം,പബ്ലിക്ക് റിലേഷന്‍സില്‍ ഡിപ്ലോമ, മാധ്യമ രംഗത്തെ 3 വര്‍ഷത്തെ പ്രവര്‍ത്തി പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം. ഫോണ്‍ 04972715331

🔳ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു

കണിയാമ്പറ്റ  ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയ ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയില്‍ ആക്ഷേപമുള്ളവര്‍ ലിസ്റ്റ് പരിശോധിച്ചു ഏഴ് ദിവസത്തിനകം രേഖാമൂലം പഞ്ചായത്തില്‍ പരാതി ബോധിപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ - 04936 286693

🔳സ്‌പോട്ട് അഡ്മിഷന്‍

ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സ് പ്രവേശനത്തിന് റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക്‌സെപ്റ്റംബര്‍ 25 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  രാവിലെ 10 മുതല്‍ 11 വരെ രജിസ്‌ട്രേഷന്‍ നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍-04936 220147, 9946153609, 9656061030.