മണ്ണാർക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് ആശുപത്രിപ്പടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. (നവംബർ 26, വ്യാഴാഴ്ച) രാവിലെ പത്തരയോടെയാണ് ദാരുണമായ സംഭവം നടന്നത്.
ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസ്സിനടിയിൽപ്പെട്ടാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് പരിക്കേറ്റയാളെ ഉടൻതന്നെ മണ്ണാർക്കാട് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അല്പനേരം ഗതാഗത തടസ്സമുണ്ടായി. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ