​ബാവലിയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വയോധികൻ മരിച്ചു; നാല് പേർക്ക് പരിക്ക്

 







​ബാവലി: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. കാട്ടിമൂല പുളിക്കൽ തോമസ് (72) ആണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.

​ബാവലിക്ക് സമീപം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടം ഉണ്ടായത്. തോമസിന്റെ ഭാര്യ ജെസ്സി, മകൻ ജിജോ, ഭാര്യ സാഫി, ഇവരുടെ മാതാവ് ഐറിഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു