പനമരം ചീക്കല്ലൂർ ചെക്ക് ഡാമിന് സമീപം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തുടർന്ന് മാനന്തവാടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് തുടർനടപടികൾക്കായി പോലീസിന് കൈമാറി .
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ. ബിനു എം ബി യുടെ നേതൃത്വത്തിലുള്ള ഫയർ ആൻഡ് റെസ്ക്യൂ സംഘമാണ് പുഴയിൽ നിന്നും മൃതദേഹം പുറത്തെടുത്ത് കരക്കെത്തിച്ചത്.
ആളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ മനു അഗസ്റ്റിൻ, ബിനീഷ് ബേബി,ദീപ്തലാൽ എം വി ഹോം ഗാർഡ് ജോബി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ