സംസ്ഥാനത്തെ സ്കൂളുകളില്‍ ക്രിസ്മസ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു.ഡിസംബർ 8 മുതല്‍ 17 വരെയാണ് പരീക്ഷകള്‍ നടത്തുക.
എല്‍ പി വിഭാഗം വിദ്യാർഥികള്‍ക്ക് ഡിസംബർ 11 മുതല്‍ 17 വരെയായിരിക്കും പരീക്ഷ.
പരീക്ഷകള്‍ പൂർത്തിയായതിന് പിന്നാലെ ഡിസംബർ 18ന് സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കും. തുടർന്ന് ക്രിസ്മസ് അവധിക്കായി സ്കൂളുകള്‍ അടയ്ക്കും.അവധി കഴിഞ്ഞ് ഡിസംബർ 28നാണ് സ്കൂളുകള്‍ വീണ്ടും തുറക്കുക. ഇതോടെ വിദ്യാർഥികള്‍ക്ക് ക്രിസ്മസ് ആഘോഷത്തിനും അവധിക്കുമായി പത്ത് ദിവസത്തെ ഇടവേള ലഭിക്കും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ