ചുള്ളിയോട് വാഹനാപകടം: നിയന്ത്രണംവിട്ടബൈക്ക് മറിഞ്ഞു; യാത്രികന് പരിക്ക്.



ബത്തേരി :ചുള്ളിയോട് ഇന്ന് രാവിലെ 8.32ഓടെയുണ്ടായ ബൈക്ക് അപകടത്തിൽ എരുമാട് സ്വദേശിക്ക് പരിക്കേറ്റു.

സുൽത്താൻ ബത്തേരി മലബാർ വൺവേയിലെ ‘ഓൾ സൈസ്’ ഷോപ്പിൽ ജോലി ചെയ്യുന്ന യുവാവാണ് അപകടത്തിൽപ്പെട്ടത്. ട്രാക്ടറിന്റെ ടെയ്‌ലറില്‍ നിന്ന് പുറത്തേക്ക് തള്ളി നിന്ന കമ്പിയില്‍ തട്ടി ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം റോഡിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു.

അപകടത്തിൽ റോഡിൽ വീണ് പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പുറമേ ഗുരുതരമായ പരിക്കുകൾ കാണാനില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ നെഞ്ചിൽ ശക്തമായി അടിയേറ്റതായും വീക്കം അനുഭവപ്പെടുന്നതായും അറിയുന്നു. പരിക്കിന്റെ ഗൗരവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.