സൗദിയിൽ പോലീസ് കസ്റ്റഡിയിലായ അയ്യൻകൊല്ലി സ്വദേശിനിയായ ഫിലോമിനയെ മോചിപ്പിച്ചു.
ഒക്ടോബർ 10 ന് നാട്ടിൽ നിന്ന് സൗദിയിലേക്ക് മടങ്ങുന്നതിനിടയിൽ ജിദ്ദ വിമാനത്താവളത്തിൽ വെച്ചാണ് നിരോധിച്ച മരുന്ന് കൈവശം വെച്ച കേസിൽ അയ്യൻകൊല്ലി സ്വദേശിനി ഫിലോമിന പോലീസ് കസ്റ്റഡിയിലാകുന്നത്.
തുടർന്ന് ഇവരെ ജിദ്ദയിലേക്ക് കൊണ്ടുപോവുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. റിയാദിലെ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ നഴ്സായി ജോലി ചെയ്യുകയാണ് ഫിലോമിന. ഇവരുടെ പാസ്പോർട്ടും മറ്റ് രേഖകളും ഇനിയും തിരികെ ലഭിച്ചിട്ടില്ല. ശനി യാഴ്ചയായതിനാൽ അവധിക്ക് ശേഷം രേഖകൾ ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺസുലേറ്റും മറ്റ് അധികൃതരും ഈ കേസിൽ നിരന്തരമായ ഇടപെടലുകൾ നടത്തിയിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ