സംസ്ഥാനത്ത് തുലാവർഷം ശക്തമാവുന്നു. ഇതോടെ വരും ദിവസങ്ങളിലും കനത്തേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇന്ന് അതിന്റെ ഭാഗമായി മഴ മുന്നറിയിപ്പുകളും നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് നിലവിലുണ്ട്.
കൂടാതെ നാളെയും മഴ മുന്നറിയിപ്പുകള്‍ നിലവിലുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി മുതല്‍ കണ്ണൂർ വരെയുള്ള ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
മഴയ്ക്കൊപ്പം 40 കിലോമീറ്റർ മുതല്‍ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും കൂടാതെ ശക്തമായ ഇടിമിന്നലും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇന്നലെ രാത്രി വടക്കൻ ജില്ലകളില്‍ ഉള്‍പ്പെടെ കാര്യമായ മഴ പെയ്തില്ലെങ്കിലും ഇടിമിന്നല്‍ നിലവില്‍ ഉണ്ടായിരുന്നു. വരുന്ന ദിവസങ്ങളിലും ഇത് തുടരാൻ ഇടയുണ്ടെന്നതാണ് പ്രധാന കാര്യം.
അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത:
യെല്ലോ അര്‍ട്ട്
20/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
21/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
22/10/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ