സർക്കാരിന്റെ വഞ്ചനാ നിലപാടിനെതിരെ പതിനായിരങ്ങൾ അണിനിരക്കുന്ന പ്രതിഷേധ മാർച്ച് വ്യാഴാഴ്ച.​വയനാട് ജില്ലയിലെ പ്രതിഷേധ മാർച്ച് കളക്ടറേറ്റിലേക്ക്

​

വൈത്തിരി: വഖ്ഫ് ബോർഡിലെ പ്രാതിനിധ്യ നിഷേധത്തിനെതിരെ സുന്നി സംഘടനകൾ വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും. വഖ്ഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ മുൻനിരയിലുള്ള സുന്നി വിഭാഗത്തോട് സർക്കാർ പുലർത്തിയ വഞ്ചനാ നിലപാടിനെതിരെ സംസ്ഥാനത്തെ 22 കേന്ദ്രങ്ങളിൽ പതിനായിരങ്ങൾ അണിചേരും.  

​തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ 10-ന് നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരത്ത് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ എ. സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി, സി. മുഹമ്മദ് ഫൈസി, മുനീർ അഹ്‌ദൽ തങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.