ഡല്ഹിയില് ഇന്റര്നെറ്റ് റദ്ദാക്കിയ നടപടിയില് സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്ക്കാര്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ് മാപ്പപേക്ഷ നല്കിയത്. കോടതി അലക്ഷ്യ നടപടികള് കേന്ദ്ര സര്ക്കാരിനെതിരെയും ഡല്ഹി പൊലീസിനെതിരെയും ആരംഭിച്ചിരുന്നു. ഇത് പരിഗണിക്കാനിരിക്കെയാണ് മാപ്പപേക്ഷയുമായി കേന്ദ്രം സുപ്രീം കോടതിയില് എത്തുന്നത്. മനേകാ ഗുരുസ്വാമി ഉള്പ്പെടെയുള്ള അഭിഭാഷകരാണ് കേന്ദ്രത്തിനെതിരെ കോടതി അലക്ഷ്യ നടപടികള് ആരംഭിച്ചത്. ഇതില് ഇന്ന് മറുപടി നല്കണമെന്നാണ് കേന്ദ്രത്തോട് കോടതി അറിയിച്ചിരുന്നത്.
ഇതിലാണ് രാജ്യ തലസ്ഥാനത്ത് സിജെപി സമരത്തെ തടയാനായി ഇന്റര്നെറ്റ് നിരോധിച്ചതില് നിരുപാധികം മാപ്പപേക്ഷിക്കുന്നെന്ന് കേന്ദ്രം വ്യക്തമാക്കിയത്. സിജെപി സമരത്തിന്റെ പശ്ചാത്തലത്തില് കര്ശന സുരക്ഷാ സംവിധാനങ്ങളാണ് കേന്ദ്ര സര്ക്കാരും ഡല്ഹി പൊലീസും ഡല്ഹിയില് ഏര്പ്പെടുത്തിയിരുന്നത്. ട്രെയിനുകള് റദ്ദാക്കുകയും മെട്രോ സ്റ്റേഷനുകള് അടച്ചിടുകയും ചെയ്യുന്ന നടപടികളിലേക്ക് കേന്ദ്രം കടന്നു. ഇത്തരം കാര്യങ്ങള് ചെയ്യാന് പാടില്ലെന്നും ജനങ്ങള്ക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്നുമാണ് കോടതി പറഞ്ഞത്.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ