വയനാട് സ്വദേശിനി ഉൾപ്പെടെ മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടം: പ്രതി സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്; മൂന്ന് ബാറുകളിൽ മദ്യപിച്ചതായി എഫ്.ഐ.ആർ.



​​ മൂന്ന് യുവാക്കളുടെ ദാരുണ മരണത്തിനിടയാക്കിയ കാർ അപകടത്തിൽ പ്രതിയായ സുഹൈലിനെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. വാഹനം അമിതവേഗതയിലായിരുന്നുവെന്നും പ്രതി മദ്യലഹരിയിലാണ് വണ്ടിയോടിച്ചതെന്നും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.
ഇന്ന് പുലർച്ചെയുണ്ടായ നാടിനെ നടുക്കിയ അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയനാട് മടക്കിമല സ്വദേശിനി ദേവിക(21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇയാസ്(21)   എന്നീ മൂന്ന് സുഹൃത്തുക്കളാണ് അപകടത്തിൽ മരിച്ചത്.

മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് മിനി കൂപ്പർ ഇടിച്ചു കയറുകയായിരുന്നു.