ദില്ലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ആളിക്കത്തുന്നതിനിടെ മെട്രോ സ്റ്റേഷനുകൾ അടയ്ക്കാൻ പൊലീസിന്റെ നിർദേശം. 57 മെട്രോ സ്റ്റേഷനുകൾ അടയ്ക്കാനാണ് ഡിഎംആർസിക്ക് ദില്ലി പൊലീസ് കത്തു നൽകിയത്. ഇന്ന് രാത്രി മുതൽ അടക്കാനാണ് നിർദേശം നൽകിയത്. നാളത്തെ പ്രതിഷേധത്തിന് അനുമതിയില്ലെന്നും ദില്ലി പൊലീസ് ആവർത്തിച്ചു പറഞ്ഞു.
അതേസമയം, പ്രതിഷേധത്തെതുടർന്ന് ഹൗറ, സിയാൽദ രാജധാനി എക്സ്പ്രസ് സർവീസുകൾ ഇന്ന് റദ്ദാക്കി. കൊൽക്കത്ത ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ നാളെ കനത്ത റോഡ് ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്ന് പുറപ്പെടേണ്ട രണ്ട് രാജധാനി എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കുകയായിരുന്നു. ഇന്ന് പുറപ്പെടേണ്ട 12301 ഹൗറ – ന്യൂഡൽഹി രാജധാനി എക്സ്പ്രസ്, 12313 സിയാൽദ – ന്യൂഡൽഹി രാജധാനി എക്സ്പ്രസ് എന്നീ രണ്ടു സർവീസുകളാണ് റദ്ദാക്കിയത്.

നാളെ ദില്ലിയിൽ നടക്കുന്ന സിജെപി, എസ്എഫഐ, എവൈഎസ്എഫ്, ഐസ പ്രതിഷേധത്തെ അടിച്ചമർത്താനാണ് ദില്ലി പൊലീസിന്റെ നീക്കം. 221 കമ്പനി കേന്ദ്ര സേനകളെ ദില്ലിയിൽ ഉടനീളം വിന്യസിച്ചു കഴിഞ്ഞു. പത്ത് താത്കാലിക തടങ്കലുകളും സജ്ജമക്കിയിട്ടുണ്ട്. സമരത്തിന് പിന്തുണയുമായി വരുന്നവരെ തടയാനാണ് പൊലീസിന്റെ തീരുമാനം. റസിഡൻ്റ്സ് അസോസിയേഷനുകൾ, കോളേജുകൾ, പി ജികൾ, ഹോട്ടലുകൾ ഗസ്റ്റ് ഹൗസുകൾ എന്നിവിടങ്ങളിൽ കയറിയിറങ്ങി പൊലീസ് പരിശോധന നടത്തുകയാണ്.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ