ബെംഗളൂരു: കർണാടകയിലെ ഹുൻസൂരിന് സമീപം പെരിയപട്ടണത്തുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. മരിച്ചവരിൽ കോഴിക്കോട് മാങ്കാവ് സ്വദേശിയും ഉൾപ്പെടുന്നു എന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഒരാൾ വയനാട് സ്വദേശിയാണെന്ന് സംശയമുണ്ട്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസും ചരക്കുലോറിയും തമ്മിൽ പുലർച്ചെ നാല് മണിയോടെയാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇവരിൽ പത്ത് പേരെ മൈസൂരിലെ ആശുപത്രിയിലും നാല് പേരെ വയനാട് മേപ്പാടിയിലെ മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്.
മൃതദേഹങ്ങൾ പെരിയപട്ടണം ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ........
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ