കൃഷ്ണഗിരിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. മലപ്പുറം സ്വദേശികളായ യാത്രികർക്ക് പരിക്ക്.



കൃഷ്ണഗിരിയിൽ വെച്ച് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ യാത്രികർക്ക് അപകടത്തിൽ നിസ്സാര പരിക്കേറ്റു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം.

അപകടത്തിന്റെ ആഘാതത്തിൽ റോഡരികിലെ വൈദ്യുതി പോസ്റ്റ് പൂർണ്ണമായും തകർന്നു വീണു. ഇതേ തുടർന്ന് കൃഷ്‌ണഗിരി മുതൽ കൊളഗപ്പാറ വരെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. തകരാറുകൾ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള അടിയന്തര ശ്രമങ്ങൾ കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.