കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി വി ഡി സതീശന്. സ്ത്രീകള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ല, കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 19-ാം നുറ്റാണ്ടില്‍ പറയുന്ന കാര്യം 21-ാം നൂറ്റാണ്ടില്‍ പറയുന്നു എന്നും മുഖ്യമന്ത്രി വിമർശിച്ചു. പ്രസ്താവനയോട് കേരള സര്‍ക്കാരിനോ ഞങ്ങളുടെ പാര്‍ട്ടിക്കോ ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സമരക്കാര്‍ക്ക് നല്കിയ ഉറപ്പ് പാലിച്ചെന്നും പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി സര്‍ക്കാര്‍ നീട്ടുമെന്നും മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് നീട്ടുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. 6മാസത്തേക്കാണ് കാലാവധി നീട്ടുക. മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശന്. 2026 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മൂന്ന് പുതിയ എന്‍ഡിപിഎസ് കോടികള്‍ മന്ത്രിസഭാ യോഗം അനുവദിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പലാക്കാട്, മഞ്ചേരി, തൃശൂര്‍ എന്നിവടങ്ങളിലായാണ് കോടതികള്‍ അനുവദിച്ചത്. ഇവിടെ 33 പേരെ പുതുതായി നിയമിക്കും, കൂടാതെ ജീവനാക്കാര്‍ പ്രതിസന്ധിയുള്ള കോടതികളില്‍ 11 പേരെ ഉടന്‍ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാഹനം ചേന്തി അനിലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. പുഷ്പാര്‍ച്ചനയ്ക്ക് ഇറങ്ങിയപ്പോള്‍ മോശമായി പെരുമാറിയെന്നും ചേന്തിയിലെ സംഭവത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു പ്രതികരണം. ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് റെയില്‍വെ ഡിവിഷന് വിഭജനത്തിലെ എതിര്‍പ്പ് പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റെയില്‍വെ മന്ത്രിയെയും നേരിട്ട് സംസ്ഥാനത്തിന്റെ എതിര്‍പ്പ് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, കാസര്‍കോഡ് എംഡിഎംഎ കേസുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി കയർത്തു പെരുമാറി. ദേശാഭിമാനി, കൈരളി മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയാണ് മുഖ്യമന്ത്രി പ്രകോപിതനായത്. ഇനിയും മിണ്ടിയാല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയില്ലെന്ന് മുഖ്യമന്ത്രി പറയുകയായിരുന്നു. 'ദേശാഭിമാനിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താസമ്മേളനത്തിനിടെ ഞാന്‍ സംസാരിക്കുമ്പോള്‍ ചോദ്യം ചോദിക്കാന്‍ അനുവാദമില്ല', എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തൂഫാനുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും കേരളത്തിലെ യുവാക്കളെ ലഹരിക്കെണിയില്‍ നിന്ന് മുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ